top of page
Search
muralythrippadapur

ഈ മ യൗ ക്ക് മുന്നേ ഇറങ്ങിയ ശവം



തോമസ് ഇട്ടിക്കോര മരണപ്പെടുന്നു അയാളുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന വീട്ടിൽ വരുന്ന ബന്ധുക്കളും, നാട്ടുകാരും,കൂട്ടുകാരും അതിനിടയിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളും, ആ അവസരം മുതലെടുത്ത് ഒരു മരണവീട്ടിൽ നടക്കുന്ന പല കാര്യങ്ങളും വളരെ വ്യക്തവും,രസകരവും എന്നാൽ ഒട്ടും നാടകീയത തോന്നാതെയുമാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. പടം പൂർണ്ണമായും ബ്ലാക്ക് & വൈറ്റിലാണ്. അവതരണ രീതി എല്ലാവർക്കും ഇഷ്ട്ടപെടണം എന്നില്ല.2015 ൽ നിർമ്മിച്ച ചിത്രമാണ് 'ശവം'. 2019 ൽ ഇറങ്ങിയ 'ഈ മ യൗ' ന് പ്രചോദനമായത് ഈ സിനിമയാണ് എന്ന് കാണുന്നവർക്ക് തോന്നിയേക്കാം. സിനിമ മുബി പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.


9 views0 comments

Comments


Post: Blog2_Post
bottom of page