- muralythrippadapur
NPNM ലെ പശ്ചാത്തല സംഗീതത്തെ കുറിച്ച്
'നൻപകൽ നേരത്ത് മയക്കം' ഈ സിനിമയുടെ ഏറ്റവും വല്യ പ്രത്യേകത സംഗീതമാണ്, അഥവാ പഴയ തമിഴ് പാട്ടുകളെയും, സംഭാഷണങ്ങളെയുമാണ് പശ്ചാത്തല സംഗീതം എന്ന രീതിയിൽ ഉപയോഗിച്ചിരിക്കുന്നത്. സിനിമയുടെ കഥാപരിസരത്തേക്ക് കാണികളെ കുടിയിരുത്തുന്ന വളരെ പഴയ ഉപാധി ലിജോ അതി ഗംഭീരമായി ഉപയോഗിച്ചിട്ടുണ്ട് ഇതിൽ. നമ്മളെ ഒരു തമിഴ്നാട് ഗ്രാമത്തിൽ എത്തിക്കാനും അവിടെ കുടിയിരുത്താനും ഉപയോഗിച്ച ആ സിനിമ ഗാനങ്ങളും രംഗങ്ങളും താഴെ കുറിച്ചിടുന്നു.... കൂടെ ഒരു മലയാളം പാട്ടും(കഥാപരിസരം പരാമർശിച്ച് Spoiler ആക്കുന്നില്ല)
1. ഇരിക്കും ഇടത്തെ വിട്ട് ഇല്ലാത്ത ഇടത്തെ....
ചിത്രം : തിരുവര്ട്ചെൽവർ (1967)
സംഗീതം : കെ വി മഹാദേവൻ
വരികൾ :കണ്ണദാസൻ
ഗായകൻ :സീർഗാഴി ഗോവിന്ദരാജൻ
2. സെന്താഴം പൂവിൽ വന്താടും
ചിത്രം : മുള്ളും മലരും (1978)
സംഗീതം : ഇളയരാജ
വരികൾ : കണ്ണദാസൻ
ഗായകൻ : യേശുദാസ്
3. അനുരാഗനാടകത്തിന്‍
അന്ത്യമാം രംഗം തീര്‍ന്നു ...
പാടാന്‍ മറന്നു പോയ
മൂഢനാം വേഷക്കാരാ
തേടുന്നതെന്തിനോ നിന്‍
ഓടക്കുഴല്‍ മണ്ണടിഞ്ഞു...!
(ഈ മലയാളം പാട്ട് സിനിമ കണ്ടവർക്ക് മറക്കാനാവില്ല )
ചിത്രം : നിണമണിഞ്ഞ കാൽപ്പാടുകൾ (1963)
സംഗീതം : എം എസ് ബാബുരാജ്
വരികൾ : പി. ഭാസ്കരൻ
ഗായകൻ : കെ പി ഉദയഭാനു
4. ഇരൈവൻ ഇരുക്കിട്രാനാ...
മണ്ണിൻ കേടക്കിറാൻ....
ചിത്രം : അവൻ പിത്തനാ...?(1966)
സംഗീതം : ആർ.പാർത്ഥസാരഥി
വരികൾ : കണ്ണദാസൻ
ഗായകർ : ടി.എം.സൗന്ദർരാജൻ; പി.സുശീല
5. പാർത്ത ന്യായഭഗം ഇല്ലയോ പരുവ നാടകം തൊല്ലയോ...
ചിത്രം : പുതിയ പറെവെ (1964 )
സംഗീതം : വിശ്വനാഥൻ - രാമമൂർത്തി
വരികൾ : കണ്ണദാസൻ
ഗായിക : പി.സുശീല
6. മയക്കമാ കലക്കമാ
ചിത്രം : സുമൈതാങ്കി (1962)
സംഗീതം : വിശ്വനാഥൻ - രാമമൂർത്തി
വരികൾ : കണ്ണദാസൻ
ഗായകൻ : പി.ബി.ശ്രീനിവാസ്
7. വീട് വരെ ഉറവ് ,വീഥി വരെ മനൈവി, കാടു വരൈ പിള്ള ,കടൈസി വരൈ യാരോ...?
(ആടിയ ആട്ടം എന്നൈ )
ചിത്രം : പാദ കാണിക്കൈ (1962)
സംഗീതം : വിശ്വനാഥൻ - രാമമൂർത്തി
വരികൾ : കണ്ണദാസൻ
ഗായകൻ : ടി.എം. സൗന്ദർരാജൻ
മറ്റു പരാമർശങ്ങൾ:
ഇതു കൂടാതെ 1954 ൽ പുറത്തിറങ്ങിയ രക്തകണ്ണീർ എന്ന ചിത്രത്തിലെ സംഭാഷണങ്ങൾ ചിത്രത്തിൻ്റെ ആദ്യ പകുതിയിൽ അങ്ങോളം ഇങ്ങോളം കേൾക്കാനാവും.
നടൻ തിലകൻ സാരഥി തിയ്യേറ്റർസിനു വേണ്ടി സംവിധാനം ചെയ്ത നാടകം ഒരിടത്ത്... അവസാനം credits കാണിക്കുമ്പോൾ ഫോട്ടോകൾ കാട്ടി ലിജോ പ്രേക്ഷകരോട് പറയാതെ പറയുന്നുണ്ട്.( സിനിമയിലെ ഒരു കഥാപാത്രമായ ബസ്സിന്റെ പേര് 'സാരഥി' എന്നും പിന്നിൽ 'ഒരിടത്ത്' എന്ന നാടകത്തിന്റെ പേരും എഴുതി വച്ചിരിക്കുന്നത് അവസാന രംഗങ്ങളിൽ വ്യക്തതയോടെ പ്രേക്ഷകർക്ക് കാണാം)
ജെയിംസിൽ നിന്നും സുന്ദരത്തിലേയ്ക്ക് ലളിത സുന്ദരമായി മമ്മൂട്ടി എന്ന നടൻ പരകായ പ്രവേശം നടത്തുമ്പോൾ മുകളിൽ പറഞ്ഞ ഈ ഘടകങ്ങൾ എല്ലാം ആ നടനത്തിന് പതിൻമടങ്ങ് ശക്തമാക്കുന്നു. ലിജോ സൂക്ഷമായി കടഞ്ഞെടുത്ത ഫ്രെയിമുകളും, വെളിച്ചത്തിൻ്റെ ഉപയോഗവും മറ്റും തേനി ഈശ്വർ തികഞ്ഞ കൈയ്യടക്കത്തോടെ ഒപ്പിയെടുത്തിട്ടുണ്ട്.
ഓരോ ശബ്ദവും സൂക്ഷമായി നമ്മളിലേയ്ക്ക് എത്തിച്ച രംഗനാഥ് രവിക്കും ടീമിനും പ്രത്യേക കൈയ്യടി.
തമിഴ്, മലയാള ഭാഷകൾ, പഴയതമിഴ് സിനിമാ എന്നിവയോട് അഭിരുചി ഉള്ളവരാണ് നിങ്ങൾ എങ്കിൽ ഒരു പാട് ഇഷ്ടപ്പെടും ഈ കൂട്ടം പിരിഞ്ഞവന്‍ കാണുന്ന ഹ്രസ്വ നേരത്തേക്കുള്ള സ്വപ്നം.